തൃശൂരില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വെട്ടേറ്റു മരിച്ചു

Posted on: June 1, 2013 1:43 pm | Last updated: June 1, 2013 at 1:43 pm
SHARE

murderതൃശൂര്‍: കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റ് മരിച്ചു. അയ്യന്തോളില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഈച്ചരത്ത് മധു (44) ആണ് മരിച്ചത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് കാറില്‍ കയറുന്നതിനിടെ നാലംഗ ഗുണ്ടാസംഘം ആക്രമിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് അയ്യന്തോളില്‍ ഉച്ചക്ക് ശേഷം ഹര്‍ത്താലിന് ആഹ്വാനമുണ്ട്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു.