റിയാദില്‍ വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു

Posted on: June 1, 2013 12:38 pm | Last updated: June 1, 2013 at 2:15 pm
SHARE

riyad mapറിയാദ്: ിയാദിലെ അല്‍ഖുവ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു.നാല് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ സ്വദേശികളായ അബ്ദുല്‍ അസീസ് ഹാജി (75), ഭാര്യ ലാമ്പിയത്ത് ചാലില്‍ ഖദീജ (59), സഹോദരന്‍ റഊഫ് (41) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ് രണ്ട് പേരെ മുസാഫ്മിയ സെന്‍ട്രല്‍ ആശുപത്രിയിലുണ് രണ്ട് പേരെ റിയാദ് കിംഗ് ഫഹദ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

റിയാദില്‍ നിന്ന് മക്കയിലേക്ക് ഉംറക്ക് പുറപ്പെട്ടതായിരുന്നു അസീസ് ഹാജിയും കുടുംബവും. വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. അല്‍ഖുവയ്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്തുകള്‍ അവിടെ തന്നെ മറവ് ചെയ്യാനാണ് ശ്രമിക്കുന്നത്.