ഒക്ലഹോമയില്‍ വീണ്ടും ചുഴലിക്കാറ്റ്: അഞ്ച് പേര്‍ മരിച്ചു

Posted on: June 1, 2013 10:12 am | Last updated: June 1, 2013 at 10:12 am
SHARE

OCLAHOMAഒക്ലഹോമ: ഒക്ലഹോമയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ അഞ്ച് പേര്‍ മരിച്ചു. ശത്മമായി ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ വാഹനങ്ങള്‍ തലകീഴായി മറിയുകയും നിരവധി വീടുകളുടെ മേല്‍ക്കൂര പറന്നുപോവുകയും ചെയ്തിട്ടുണ്ട്. ശകതമായ ഇടിമിന്നലും കാറ്റും കാരണം പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്.മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സൗത്ത് വെസറ്റ് സിറ്റിയിലെ വില്‍ റോജേഴ്‌സ് വേള്‍ഡ് എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയരേണ്ട വിമാനങ്ങള്‍ റദ്ദ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. അടുത്തിടെ വീശിയടിച്ച ചുഴലിക്കാറ്റില്‍ 24 പേര്‍ മരിക്കുകയും 1300ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.