Connect with us

Editors Pick

ശ്രീശാന്തിന് സഹതാപം നല്‍കിയ കെ സി എ ശ്രീനിവാസന് എന്താണ് നല്‍കുക?

Published

|

Last Updated

ബി സി സി ഐക്കുള്ളില്‍ നിന്ന് തീയും പുകയും വന്നുകൊണ്ടിരിക്കുന്നു. ഐ പി എല്‍ വാതുവെപ്പ് കേസില്‍ ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ മരുമകനായ മെയ്യപ്പനെ സംരക്ഷിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ ഓരോന്നായി പുറത്തു വരുന്നു. വാതുവെപ്പില്‍ അറിഞ്ഞോ അറിയാതെയോ തങ്ങള്‍ ഉള്‍പ്പെടുന്ന ബി സി സി ഐ ഭാഗഭാക്കായെന്ന ഉത്തമബോധ്യത്തോടെ ട്രഷറര്‍ അജയ് ഷിര്‍ക്കെയും സെക്രട്ടറി സഞ്ജയ് ജഗദലെയും രാത്രിയോടെ രാജിവെച്ചിരിക്കുന്നു. ഇത്, ബി സി സി ഐയുടെ അടിയന്തര യോഗത്തിലെ നാടകീയതകള്‍ക്ക് ശേഷമായിരുന്നു.
അസം, ഗോവ, മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് പിന്നാലെ കൂടുതല്‍ അസോസിയേഷനുകള്‍ ശ്രീനിവാസന്റെ രാജിക്കായി രംഗത്തെത്തി. കേന്ദ്ര കായിക മന്ത്രാലയം, ഐ പി എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല എന്നിവരൊക്കെയും ശ്രീനിവാസന്‍ മാറി നില്‍ക്കണമെന്നാവശ്യപ്പെട്ടു. എന്നാല്‍, കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇതുവരെയും ബി സി സി ഐ പ്രസിഡന്റിന്റെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രത്യേകിച്ച് കേരള താരം ശ്രീശാന്ത് വാതുവെപ്പ് ബന്ധത്തിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന അവസ്ഥയില്‍. ശ്രീശാന്തിനെ പോലീസ് അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തവരാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതര്‍. ആ നടപടി വേണ്ടത് തന്നെ. വിവാദ വിഷയങ്ങളില്‍ srinivasan_post_1315387617തങ്ങളുടെ നിലപാട് മാധ്യമങ്ങളില്‍ അഭ്യൂഹമായി പരക്കുന്നതിന് മുമ്പായി ക്ലിയര്‍ ചെയ്തത് അംഗീകരിക്കാം. ശ്രീശാന്ത് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്നും തങ്ങള്‍ക്ക് സഹതാപം മാത്രമേയുള്ളൂവെന്നും നിലപാടറിയിച്ച കെ സി എ ശ്രീനിവാസന്റെ രാജിക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. സ്വന്തം സംസ്ഥാനത്തെ കളിക്കാരനായ ശ്രീശാന്തിനെ ഒരു ഘട്ടത്തിലും പിന്തുണക്കാതിരുന്ന കെ സി എ ബി സി സി ഐ പ്രസിഡന്റിനെതിരെ സംസാരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് കെ സി എയുടെ മുന്‍ഭാരവാഹികളടക്കമുള്ളവരുടെ ആക്ഷേപം.
ബി സി സി ഐ ഇതുസംബന്ധിച്ച് യോഗം വിളിച്ചാല്‍ മാത്രമേ കെ സി എ നിലപാടറിയിക്കൂ എന്നാണ് അറിയാന്‍ സാധിക്കുന്നത്. എട്ടിന് ചേരുന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗം ശ്രീനിവാസന് നിര്‍ണായകമാണ്. മുപ്പത് ബോര്‍ഡ് അംഗങ്ങളുടെ വിശ്വാസവോട്ടെടുപ്പില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷം നേടിയാലെ ബി സി സി ഐ പ്രസിഡന്റ് സ്ഥാനം ശ്രീനിവാസന് നിലനിര്‍ത്താന്‍ സാധിക്കൂ. നിലവില്‍ പതിനെട്ട് അസോസിയേഷനുകള്‍ ശ്രീനിവാസനെതിരെയാണ്. പ്രസിഡന്റ് എന്ന നിലയിലുള്ള വോട്ടുള്‍പ്പെടെ ആറെണ്ണമാണ് ശ്രീനിവാസന്‍ തന്റെ എക്കൗണ്ടില്‍ വീഴുമെന്ന് ഉറപ്പിക്കുന്നത്. ത്രിപുര, ജമ്മുകാശ്മീര്‍, ഒഡിഷ, തമിഴ്‌നാട് എന്നിവര്‍ക്കൊപ്പം കേരളവും ശ്രീനിവാസനെ പിന്തുണച്ചേക്കും. അതേ സമയം പേരു kcaവെളിപ്പെടുത്താനാഗ്രഹിക്കാത്ത കെ സി എ ഒഫിഷ്യല്‍ ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ സൂചന ശ്രീനിവാസനെ തള്ളേണ്ടി വരും എന്നാണ്.

Latest