ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ നിസ്സഹകരണ സമരത്തിലേക്ക്

Posted on: June 1, 2013 8:49 am | Last updated: June 1, 2013 at 8:49 am
SHARE

doctor 2തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് മെഡിക്കല്‍ കോളജുകള്‍ തുടങ്ങുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ നിസ്സഹകരണ സമരം തുടങ്ങും. കെ ജി എം ഒയുടെ നേതൃത്വത്തില്‍ അനിശ്ചിത കാലത്തേക്കാണ് സമരം.
ഇന്നു മുതല്‍ ആരോഗ്യ അദാലത്തുകള്‍, വി ഐ പി ഡ്യൂട്ടി, മെഡിക്കല്‍ ക്യാമ്പുകള്‍, ഡി എം ഒ കോണ്‍ഫറന്‍സ് എന്നിവ ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കും. ഒ പി, ഐ പി ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കില്ലെന്നും കെ ജി എം ഒ എ അറിയിച്ചു.