ആറ്റിങ്ങല്‍ മികച്ച നഗരസഭ

Posted on: June 1, 2013 5:59 am | Last updated: June 1, 2013 at 8:44 am
SHARE

തിരുവനന്തപുരം: 2011-12 വര്‍ഷത്തെ മികച്ച നഗരസഭയായി ആറ്റിങ്ങല്‍ നഗരസഭയെ തിരഞ്ഞെടുത്തു. മലപ്പുറം നഗരസഭ രണ്ടാം സ്ഥാനവും കാസര്‍കോട് നഗരസഭ മൂന്നാംസ്ഥാനവും നേടി.
നഗരസഭകളുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയാണ് സര്‍ക്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച നഗരസഭക്ക് 25 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനം നേടിയ നഗരസഭകള്‍ക്ക് യഥാക്രമം 15 ലക്ഷം രൂപയും 10 ലക്ഷം രൂപയും വീതം ലഭിക്കുമെന്ന് നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.