താത്തൂര്‍ പൊയിലിലെ പമ്പിംഗ് സ്റ്റേഷന്‍ നവീകരിക്കും

Posted on: June 1, 2013 6:00 am | Last updated: June 1, 2013 at 8:34 am
SHARE

മാവൂര്‍: കൊതുകും കൂത്താടിയും നിറഞ്ഞ് ഉപയോഗ ശൂന്യമായ താത്തൂര്‍ പൊയിലിലെ ഗ്രാമീണ ശുദ്ധജല പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷന്‍ നവീകരിക്കാന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എം കെ രാഘവന്‍ എം പി. പമ്പിംഗ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാട്ടര്‍ ഗ്യാലറിയിലെ പാര്‍ശ്വ ഭിത്തി ഉയര്‍ത്തിക്കെട്ടും. ഗ്യാലറിക്ക് മുകളില്‍ പുതിയ കമ്പിവല നിര്‍മിക്കും. അടുത്ത വേനലില്‍ പുതിയ ഗ്യാലറി നിര്‍മിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം ഹമീദ്, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം രാജന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാങ്ങാട്ട് അബ്ദുര്‍റസാഖ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വളപ്പില്‍ റസാഖ് എന്നിവര്‍ എം പിയോടൊപ്പമുണ്ടായിരുന്നു.