ദ.ആഫ്രിക്കക്ക് 84 റണ്‍സ് ജയം

Posted on: June 1, 2013 6:00 am | Last updated: June 1, 2013 at 12:45 am
SHARE

ആംസ്റ്റെല്‍വീന്‍: ഹോളണ്ടിനെതിരായ പരിശീലന മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് 84 റണ്‍സ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത അമ്പതോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 341 റണ്‍സടിച്ചു. ഹോളണ്ട് 50 ഓവറില്‍ ഒമ്പതിന് 257. 119 പന്തില്‍ 150 റണ്‍സോടെ പുറത്താകാതെ നിന്ന ഡുമിനിയും 43 പന്തില്‍ പുറത്താകാതെ 62 റണ്‍സടിച്ച ഡു പ്ലെസിസും കൂറ്റന്‍ സ്‌കോറൊരുക്കി. 106 പന്തില്‍ 82 റണ്‍െടുത്ത കോളിന്‍ ഇന്‍ഗ്രാം വണ്‍ഡൗണില്‍ ഇന്നിംഗ്‌സിന് അടിത്തറ പാകി. അംല(20), പീറ്റേഴ്‌സന്‍ (6) ഓപണിംഗില്‍ നിരാശപ്പെടുത്തി.
ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുള്ള പാക്കിസ്ഥാന്‍-ശ്രീലങ്ക പരിശീലന മത്സരം മഴ കാരണം ഉപേക്ഷിച്ചു. ബമിംഗ്ഹാം മേഖലയിലെ കനത്ത മഴയില്‍ വ്യാഴാഴ്ച ഒരു പന്തു പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. തിങ്കളാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെയാണ് പാക്കിസ്ഥാന്റെ രണ്ടാം പരിശീലന മത്സരം. ഇതും മഴയെടുത്താല്‍, പാക്കിസ്ഥാന് ‘പരിശീലന’മില്ലാതെ ചാമ്പ്യന്‍സ്‌ട്രോഫിക്ക് ഇറങ്ങേണ്ടി വരും.