Connect with us

Kasargod

സഅദിയ്യയില്‍ ഖത്മുല്‍ ബുഖാരിയും പണ്ഡിത സംഗമവും മൂന്നിന്

Published

|

Last Updated

ദേളി: ജാമിഅ സഅദിയ്യ അറബിയ്യ ശരീഅത്ത് കോളജില്‍ നടന്നു വരുന്ന സ്വഹീഹുല്‍ ബുഖാരി ക്ലാസിന്റെ സമാപനവും പണ്ഡിത സംഗമവും ഈ മാസം മൂന്നിന് രാവിലെ 10 മണിക്ക് ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. ജനറല്‍ സെക്രട്ടറി കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന പരിപാടി നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ശരീഅത്ത് കോളജ് പ്രിന്‍സിപ്പല്‍ എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ വിഷയാവതരണം നടത്തും. ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. സയ്യിദ് മുഹമ്മദ് ഇബ്‌റാഹീം അല്‍ ഹൈദ്രൂസി കല്ലകട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി മാട്ടൂല്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് സംബന്ധിക്കും.

Latest