Connect with us

Malappuram

ജില്ലാ ആശുപത്രിയില്‍ ക്യാന്‍സര്‍ ചികിത്സക്കായി പ്രത്യേക കെട്ടിടം ഉടന്‍: മന്ത്രി കെ എം മാണി

Published

|

Last Updated

തിരൂര്‍:തിരൂരിലെ ജില്ലാ ആശുപത്രിയില്‍ ക്യാന്‍സര്‍ രോഗികളുടെ ചികിത്സക്കായി പ്രത്യേക കെട്ടിടം സ്ഥാപിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ധനകാര്യ മന്ത്രി കെ എം മാണി. ജില്ലാ ആശുപത്രിയില്‍ സജ്ജമാക്കിയ പുതിയ സംവിധാനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ ആശുപത്രിയിലെ ക്യാന്‍സര്‍ കെട്ടിടം ഒരുക്കുന്നതിനാവശ്യമായ പദ്ധതിക്ക് ധനകാര്യ അനുമതി നല്‍കുന്നതില്‍ ഒരുവീഴ്ചയും വരുത്തുകയില്ലെന്നും മന്ത്രി പറഞ്ഞു. ധനകാര്യവകുപ്പ് മന്ത്രി കെ എം മാണിയും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുര്‍റബ്ബും ചേര്‍ന്നാണ് ആശുപത്രിയിലെ നവീകരിച്ച വിവിധ സൗകര്യങ്ങള്‍ രോഗികള്‍ക്കായി തുറന്ന് കൊടുത്തത്. ജില്ലാ ആശുപത്രിയില്‍ രണ്ടുകോടി രൂപയുടെ പ്രവര്‍ത്തനപദ്ധതികളാണ്് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്. 30 ലക്ഷം രൂപചിലവഴിച്ച് നിര്‍മിച്ച ആധുനിക ലാബ്, ഫാര്‍മസി കെട്ടിടം, ഡി അഡിക്ഷന്‍ സെന്റര്‍, ഓങ്കോളജി വാര്‍ഡ്, പ്രായമായവര്‍ക്കുള്ള വാര്‍ഡ്, 38 ലക്ഷം രൂപ ചിലവില്‍ സ്ഥാപിച്ച സീവേജ് പഌന്റ്, ഇന്‍സിനറേറ്റര്‍, കമ്പ്യൂട്ടറൈസ്ഡ് ഒ പി, പുതിയ കെട്ടിടത്തിലെ റാംപ് തുടങ്ങിയ പദ്ധതികളാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്്്.
സംസ്ഥാന സര്‍ക്കാര്‍, ജില്ലാപഞ്ചായത്ത്, എന്‍ ആര്‍ എച്ച് എം, ആര്‍ എസ് ബി വൈ, എന്നീ ഫണ്ടുകള്‍ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. സി മമ്മൂട്ടി എം എല്‍ എ അധ്യക്ഷത വഹിച്ചു. അബ്ദുര്‍റഹിമാന്‍ രണ്ടത്താണി എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു, തിരൂര്‍ നഗരസഭാധ്യക്ഷ കെ സഫിയ, ഉപാധ്യക്ഷന്‍ പി രാമന്‍കുട്ടി, ശരീഫ തൊട്ടിയില്‍, ജല്‍സീമിയ, സി എം ബശീര്‍ സംസാരിച്ചു.

 

Latest