ഒബാമക്ക് സംശയാസ്പദമായ കത്ത്

Posted on: June 1, 2013 6:00 am | Last updated: May 31, 2013 at 11:38 pm
SHARE

OBAMAവാഷിംഗ്ടണ്‍: പ്രസിഡന്റ് ബരാക് ഒബാമയുടെ വിലാസത്തില്‍ വൈറ്റ്ഹൗസിലേക്ക് സംശയാസ്പദമായ കത്ത്. ന്യൂയോര്‍ക്ക് മേയര്‍ക്ക് മുമ്പ് അയച്ച കത്തിനോട് സാമ്യമുള്ളതാണിതെന്ന് യു എസ് രഹസ്യാന്വേഷണ വിഭാഗം പറഞ്ഞു. വൈറ്റ് ഹൗസിലെ പരിശോധനാ സംവിധാനം ഉപയോഗിച്ചാണ് കത്ത് പിടികൂടിയതെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണത്തിനായി കത്ത് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ (എഫ് ബി ഐ) വിഭാഗത്തിന് കൈമാറിയിട്ടുണ്ടെന്ന് രഹാസ്യാന്വേഷണ വക്താവ് എഡ്വിന്‍ ഡൊണോവന്‍ പറഞ്ഞു.
കത്തില്‍ മാരക വിഷപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കും. സ്ഥിരീകരണം ലഭിച്ചാല്‍ ഒബാമയെ ലക്ഷ്യമിട്ടുള്ള വിഷപദാര്‍ഥം അടങ്ങിയ രണ്ടാമത്തെ കത്താകും ഇത്. വിഷപദാര്‍ഥം അടങ്ങിയ കത്ത് ഒബാമക്ക് അയക്കാന്‍ ശ്രമിച്ചതിന് കഴിഞ്ഞ മാസം യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു.