പാല്‍ സംഭരണത്തില്‍ വയനാടിന് മുന്നേറ്റം

Posted on: June 1, 2013 6:00 am | Last updated: May 31, 2013 at 11:03 pm
SHARE

കല്‍പ്പറ്റ:കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പാല്‍ സംഭരണത്തില്‍ വയനാട് ജില്ലക്ക് സംസ്ഥാനത്ത് രണ്ടാം സ്ഥാനം. മുന്‍ വര്‍ഷത്തേക്കാള്‍ 8.13 ശതമാനം വര്‍ധനയോടെ 531 ലക്ഷം ലിറ്റര്‍ പാലാണ് സംഭരിക്കാനായത്. 55 ക്ഷീരസഹകരണ സംഘങ്ങള്‍ മുഖേനയാണ് പാല്‍ സംഭരിച്ചത്. 150 കോടിയോളം രൂപ പാല്‍വിലയായി ക്ഷീരകര്‍ഷകര്‍ക്ക് നല്‍കി. വിവിധ ഏജന്‍സികളിലൂടെ 20 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ ക്ഷീരമേഖലയില്‍ നടപ്പാക്കിയതിന് ഫലമുണ്‍ാവുകയായിരുന്നുവെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ് ഇമ്മാനുവല്‍ പറഞ്ഞു.വാര്‍ഷിക പദ്ധതി, ആര്‍.കെ.വി.വൈ (രാഷ്ട്രീയ കൃഷി വികാസ് യോജന) എന്നിവയിലുള്‍പ്പെടുത്തി ലിറ്ററിന് 80 പൈസ നിരക്കില്‍ കാലിത്തീറ്റ ധനസഹായം ക്ഷീരസംഘങ്ങള്‍ മുഖേന വിതരണം ചെയ്തു.

എല്ലാ മാസവും ഫെബ്രൂവറി ധാന്യങ്ങള്‍ കാലിത്തീറ്റയായി വിതരണം ചെയ്തതിനാല്‍ കാലിത്തീറ്റ വില വര്‍ധനവ് പാലുല്‍പ്പാദനത്തെ കാര്യമായി ബാധിച്ചതുമില്ല.
ജില്ലയിലെ ക്ഷീരസംഘങ്ങളെല്ലാം പൂര്‍ണ്ണമായി കമ്പ്യൂട്ടര്‍വല്‍ക്കരിച്ചിട്ടുണ്‍്.
ക്ഷീരസഹകരണ സംഘങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. 35 ക്ഷീര സംഘങ്ങളില്‍ പാല്‍ ശീതീകരണ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. 42 കേന്ദ്രങ്ങളില്‍ പാല്‍ പരിശോധന സുതാര്യമാക്കുന്നതിനുള്ള ഓട്ടോമാറ്റിക് സംഭരണ സംവിധാനങ്ങള്‍ സ്ഥാപിച്ചു. മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലൂടെ 164 കാലികളെ അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തു.
154 ചെറുകിട ഡയറി ഫാമുകള്‍ യന്ത്രവല്‍ക്കരിച്ചു. തീറ്റപ്പുല്‍ ഉല്‍പ്പാദത്തില്‍ നൂതന സാങ്കേതിക വിദ്യയായ ഹൈഡ്രോപോണിക് തീറ്റപ്പുല്‍ യന്ത്രം ദീപ്തിഗിരി ക്ഷീരസംഘത്തില്‍ സ്ഥാപിച്ചു. ക്ഷീര വികസന വകുപ്പ്, മില്‍മ, മൃഗസംരക്ഷണ വകുപ്പ്, ബ്രഹ്മഗിരി ഡവലപ്പ്‌മെന്റ് സൊസൈറ്റി എന്നിവയുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനഫലമായാണ് ക്ഷീരമേഖലയില്‍ നേട്ടമുണ്‍ാക്കാനായതെന്നും ഡെപ്യൂട്ടിഡയറക്ടര്‍ ജോസ് ഇമ്മാനുവല്‍ പറഞ്ഞു.