കര്‍ണ്ണാടകയില്‍ പാന്‍മസാല നിരോധിച്ചു

Posted on: May 31, 2013 7:47 pm | Last updated: May 31, 2013 at 7:47 pm
SHARE

ബംഗളൂരു: കര്‍ണാടകയില്‍ പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. പുകിയില വിരുദ്ധ ദിനത്തിലാണ് ഗുഡ്കയും പാന്‍ മസാലകളും നിരോധിച്ചു കൊണ്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഇതോടെ പാന്‍മസാല നിരോധിക്കുന്ന 25ാമത്തെ സംസ്ഥാനമായി കര്‍ണാടക മാറി.

അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലും നേരത്തെ പാന്‍ ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചിട്ടുണ്ട്.

മലയാളി കൂടിയായ ആരോഗ്യ മന്ത്രി യുടി ഖാദറാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.