Connect with us

Gulf

ഏറ്റവും കാര്യശേഷിയുള്ള ഭരണം യു എ ഇയിലേത്; ശൈഖ് ഖലീഫക്ക് അഭിനന്ദനം

Published

|

Last Updated

ദുബൈ: ലോകത്തിലെ ഏറ്റവും കാര്യശേഷിയാര്‍ന്ന ഭരണമുള്ള രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം യു എ ഇക്ക്. സ്വിറ്റ്‌സര്‍ലാന്റിലെ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാനേജ്‌മെന്റ് ഡവലപ്‌മെന്റാണ് ഗ്ലോബല്‍ കോമ്പറ്റീറ്റീവ്‌നസ് ഇന്‍ഡക്‌സ് ഇയര്‍ബുക്ക് പുറത്തിറക്കിയത്.
ലോകത്തിലെ ഏറ്റവും കാര്യശേഷിയാര്‍ന്ന ഭരണമുള്ള ഒന്നാമത്തെ രാജ്യമായി യു എ ഇ തിരഞ്ഞെടുക്കപ്പെട്ടതില്‍ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ യു എ ഇ ജനതക്ക് നന്ദി അറിയിച്ചു. യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബി ന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനെ പ്രത്യേകമായി ഓര്‍മിക്കേണ്ട ദിവസമാണിതെന്നും ശൈഖ് ഖലീഫ പറഞ്ഞു.
ഇത് അഭിമാനകരമായ നേട്ടമാണെന്നും യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്‌യാന് അഭിനന്ദനം അറിയിക്കുന്നുവെന്നും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു.
യു എ ഇയിലുള്ള ആയിരക്കണക്കിന് ടീമംഗങ്ങള്‍ക്ക് നനന്ദി അറിയിക്കുകയാണ്. കൂടുതല്‍ നേട്ടങ്ങള്‍ എത്തിപ്പിടിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഒന്നാം സ്ഥാനത്തില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന് ഉത്തമ ബോധ്യമുണ്ട്.
അല്‍ സിലാ മുതല്‍ ഫുജൈറ വരെ പ്രസിഡന്റ് ഒരൊറ്റ ടീമിനെ നയിച്ചു. ഓരോ പൗരനെയും പരിചരിച്ചു. അവര്‍ക്ക് മികച്ച ഭാവി കെട്ടിപ്പടുത്തു. ഫെഡറല്‍ സര്‍ക്കാറും പ്രാദേശിക സര്‍ക്കാറുകളും ഒരുമെയ്യോടെ പ്രവര്‍ത്തിച്ചു. അതാണ് ഫലപ്രദമായത്. വരുന്ന രണ്ടു വര്‍ഷങ്ങളില്‍ അത്ഭുതകരമായ വികസന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയും. അത് ലോകത്തിന് മതിപ്പുളവാക്കും. സാമൂഹിക ഇഴയടുപ്പത്തില്‍ ഒന്നാം സ്ഥാനത്തുണ്ട്. സര്‍ക്കാര്‍ കാര്യശേഷിയില്‍ ഒന്നാം സ്ഥാനത്തെത്തും. ഭാവിയെ കുറിച്ച് ഞാന്‍ ശുഭാപ്തി വിശ്വാസക്കാരനാണ്. ജനങ്ങളില്‍ എനിക്ക് വിശ്വാസമുണ്ട്. കഠിനാധ്വാനം തുടരും. യു എ ഇ ജനതയുടെ പുരോഗതിയാണ് ലക്ഷ്യം-ശൈഖ് മുഹമ്മദ് പറഞ്ഞു. സാമൂഹിക ഇഴയടുപ്പത്തില്‍, സമീപനത്തില്‍ മൂല്യങ്ങളില്‍ യു എ ഇ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ സാമ്പത്തിക നേട്ടങ്ങളില്‍ നാലാം സ്ഥാനത്തും തൊഴില്‍ ഏര്‍പ്പെടുത്തുന്നതില്‍ അഞ്ചാം സ്ഥാനത്തുമാണ്.

Latest