ഹരിദത്തിന്റെ ആത്മഹത്യ: സി ബി ഐക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം

Posted on: May 31, 2013 6:24 pm | Last updated: May 31, 2013 at 6:24 pm
SHARE

കൊച്ചി: സി ബി ഐ ഉദ്യോഗസ്ഥനായിരുന്ന ഹരിദത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സമ്പത്തിന്റെ കസ്റ്റഡി മരണം അന്വേഷിക്കുന്നതിനിടെ സിബിഐ എസ്‌ഐമാരായ രാജനും ഉണ്ണികൃഷ്ണനും കേസ് അട്ടിമറിച്ചുവെന്ന് ബോധ്യപ്പെട്ടതിന് ശേഷം സിബിഐ എന്ത് നടപടി എടുത്തുവെന്ന് കോടതി ചോദിച്ചു.

രണ്ട് ജൂനിയര്‍ ഓഫീസര്‍മാര്‍ക്കെതിരെ നടപടി എടുക്കാനാവാത്തവണ്ണം കഴിവുകെട്ട ഏജന്‍സിയാണോ സിബിഐ. കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ആരോപണമുണ്ടായപ്പോള്‍ എന്തുകൊണ്ട് എറണാകുളം സിജെഎം കോടതിയെ വിവരമറിയിച്ചില്ല. സമ്പത്തിന്റെ കസ്റ്റഡിമരണത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നുള്ള ആദ്യ സാക്ഷിമൊഴികളാണോ സത്യമെന്ന് കോടതി െ്രെകംബ്രാഞ്ചിനോടും ചോദിച്ചു.

രാജന്റെയും ഉണ്ണികൃഷ്ണന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നടക്കുമ്പോഴാണ് കോടതി ഇപ്രകാരം ചോദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here