ഗാന്ധിജിയുടെ ഗ്രാമസ്വരാജ് അപ്രായോഗികമെന്ന് ശശി തരൂര്‍

Posted on: May 31, 2013 5:15 pm | Last updated: May 31, 2013 at 5:16 pm
SHARE

SHASHI_THAROOR_16018eപനജി: മഹാത്മാ ഗാന്ധിയുടെ ഗ്രാമസ്വരാജ് എന്ന ആശയം അപ്രായോഗികമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി ശശി തരൂര്‍. ആഗോളവത്ക്കരണത്തിന്റേയും ആധുനിക സാങ്കേതിക വിദ്യയുടേയും ആധുനിക കാലത്ത് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള വികസനം അപ്രായോഗികമെന്നാണ് തരൂര്‍ അഭിപ്രായപ്പെട്ടത്. പാന്‍ ഐ.ഐ.എം വേള്‍ഡ് മാനേജ്‌മെന്റ് കോണ്‍ഫറന്‍സില്‍ അധ്യക്ഷ പ്രസംഗം നടത്തുമ്പോഴാണ് തരൂരിന്റെ പരാമര്‍ശം.

നമ്മുടെ കാലത്ത് സ്വയംപര്യാപ്തമായ ഗ്രാമങ്ങളെന്ന സ്വപ്‌നം തികച്ചും അപ്രായോഗികമാണ്. പ്രത്യേകിച്ചും ആഗോളവത്ക്കരണത്തിന്റെ ആധുനിക യുഗത്തില്‍. ഒരു ഗ്രാമത്തിന് ആവശ്യമായതെല്ലാം സ്വയം കണ്ടെത്തുകയാണ് ഗ്രാമസ്വരാജ് കൊണ്ട് ലക്ഷ്യംവെക്കുന്നത്. ഇതാകട്ടെ ഒരുതരത്തിലും നടപ്പിലാക്കില്ലെന്നും തരൂര്‍ പറഞ്ഞു.

250 അംഗങ്ങള്‍ പങ്കെടുത്ത കോണ്‍ഫറന്‍സ് കേന്ദ്രമാനവവിഭവശേഷി മന്ത്രി എം.എം.പള്ളം രാജു ഉദ്ഘാടനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here