എരപ്പനെന്ന് വിളിച്ചതില്‍ തെറ്റില്ലെന്ന് ജയരാജന്‍

Posted on: May 31, 2013 4:21 pm | Last updated: May 31, 2013 at 4:21 pm
SHARE

കണ്ണൂര്‍: കണ്ണൂര്‍ റേഞ്ച് ഐ.ജി ജോസ് ജോര്‍ജിനെ ‘എരപ്പന്‍’ എന്നു വിളിച്ചതില്‍ തെറ്റില്ലെന്ന് സി.പി.ഐ(എം) നേതാവ് പി.ജയരാജന്‍. എരപ്പന്‍ എന്നാല്‍ യാചകനെന്നും ദരിദ്രനെന്നുമാണ് അര്‍ത്ഥം. ഈ രണ്ടു വിശേഷണങ്ങളും ഐ.ജിയ്ക്ക് ചേരുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ച്ച മുമ്പ് സി പി എം സംഘടിപ്പിച്ച താലൂക്ക് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി. ജയരാജന്‍ ജോസ് ജോര്‍ജ്ജിനെ എരപ്പനെന്ന് വിളിച്ചത്. ഇതിന്റെ പേരില്‍ ജയരാജനെതിരെ പോലീസ് കേസെടുത്തിരുന്നു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here