Connect with us

Kerala

കേരള സര്‍വകലാശാല അസി. നിയമനം: സര്‍ക്കാര്‍ റിപ്പോര്‍ട്ട് ലോകായുക്ത തള്ളി

Published

|

Last Updated

തിരുവനന്തപുരം: കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തിലെ ക്രമക്കേട് സംബന്ധിച്ച സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകള്‍ ലോകായുക്ത തള്ളി. നിയമനം നേടിയവരെ തുടരാന്‍ അനുവദിക്കണമെന്ന ഉന്നത വിദ്യാഭ്യാസ ഡയറക്ടറുടെ ശിപാര്‍ശയാണ് തള്ളിയത്. മുഴുവന്‍ പേരേയും പിരിച്ചുവിട്ട് പുതിയ പരീക്ഷ നടത്തണമെന്ന് ലോകായുക്ത വ്യക്തമാക്കി.

ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ലോകായുക്ത ഗവര്‍ണര്‍ക്ക് നല്‍കി.

2008ല്‍ സര്‍വകലാശാലയില്‍ നടന്ന അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തില്‍ അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് ലോകായുക്ത അന്വേഷണം നടത്തിയ അന്വേഷണത്തില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അസിസ്റ്റന്റ് ഗ്രേഡ് നിയമനങ്ങളിലെ ക്രമക്കേട് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.