സ്വദേശിവല്‍കരണം: കുവൈത്തില്‍ നിന്നും മലയാളികളെ തിരിച്ചയക്കുന്നു

Posted on: May 31, 2013 3:28 pm | Last updated: May 31, 2013 at 3:41 pm
SHARE

ന്യൂഡല്‍ഹി: സ്വദേശിവത്കരണത്തിന്റെ ഭാഗമായി കുവൈത്ത് അധികൃതര്‍ തിരിച്ചയച്ച 25 മലയാളികള്‍ ഡല്‍ഹിയിലെത്തി. അറസ്റ്റ് ചെയ്ത ശേഷം കയറ്റി അയയ്ക്കുകയായിരുന്നുവെന്ന് മടങ്ങിയെത്തിയവര്‍ പറഞ്ഞു.

നാട്ടിലെത്താന്‍ മാര്‍ഗമില്ലാതെ നൂറുകണക്കിന് മലയാളികള്‍ ജയിലില്‍ കിടക്കുന്നതായി തിരച്ചെത്തിയവര്‍ പറഞ്ഞു.

പൊതുസ്ഥലത്ത് വെച്ച് യാതൊരു കാരണവും കൂടാത സിവില്‍ ഡ്രെസില്‍ എത്തിയ പോലീസുകാര്‍ അറസ്റ്റ് ചെയ്ത് ജയില്‍ അടയ്ക്കുകയായിരുന്നുവെന്ന് തിരിച്ചെത്തിയവര്‍ ആരോപിച്ചു. ഇതേസമയം വിഷയത്തില്‍ അടിയന്തരമായി ഇടപെടുമെന്നും, തിരിച്ചെത്തിയ പ്രവാസികളെ കേരളത്തിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പ്രവാസികാര്യ മന്ത്രി കെ സി ജോസഫ് പറഞ്ഞു.

പത്ത് വര്‍ഷത്തിനുള്ളില്‍ കുവൈത്തില്‍ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് നേരത്തെ കുവൈത്ത് തൊഴില്‍ മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here