സാമ്പത്തിക വളര്‍ച്ചാനിരക്ക് പത്ത് വര്‍ഷത്തെ താഴ്ന്ന നിലയില്‍

Posted on: May 31, 2013 2:58 pm | Last updated: May 31, 2013 at 5:30 pm
SHARE

ന്യൂഡല്‍ഹി: 2012-13 സാമ്പത്തിക വര്‍ഷം രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കളിഞ്ഞ പത്ത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ മൂന്ന് ത്രൈമാസങ്ങളില്‍ 5.4%, 5.2%, 4.7% എന്നിങ്ങനെയായിരുന്നു വളര്‍ച്ചാനിരക്ക്.

സാമ്പത്തിക പരിഷ്‌കരണ പരിപാടികള്‍ മിക്കതും പ്രയോഗത്തില്‍ വരുത്താന്‍ കഴിയാത്തതാണ് വളര്‍ച്ചാ നിരക്ക് ഇടിയാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.

ഉത്തേജന നടപടികള്‍ ഫലം കാണുമെന്നാണ് പ്രതീക്ഷയെങ്കിലും വളര്‍ച്ചാനിരക്കിലെ ഇടിവ് സാമ്പത്തിക മേഖലയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here