സ്വാശ്രയ മെഡിക്കല്‍ പരീക്ഷ: എസ് എഫ് ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

Posted on: May 31, 2013 2:39 pm | Last updated: May 31, 2013 at 2:45 pm
SHARE

കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് പ്രവേശന പരീക്ഷ നടത്തുന്ന കോഴിക്കോട് എം ഇ എസ് രാജാ സ്‌കൂളിലേക്ക് എസ് എഫ് ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എസ് എഫ് ഐ പ്രവര്‍ത്തകര്‍ പൊലീസ് വാഹനം തല്ലിത്തകര്‍ത്തു. സംഭവത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റു. പോലീസ് വാഹനത്തിനുള്ളില്‍ വെച്ചും എസ് എഫ് ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി.

എസ് എഫ് ഐ പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് സി പി എം-ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സംഭവസ്ത്ഥലത്തേക്ക് മാര്‍ച്ച് നടത്തി.

എ ഐ എസ് എഫ്, കെ എസ് യു പ്രവര്‍ത്തകരും സംഭവസ്ഥലത്തേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പണം നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് മാനേജ്‌മെന്റ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തി നല്‍കി എന്ന വാര്‍ത്ത കഴിഞ്ഞദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉച്ച കഴിഞ്ഞാണ് പരീക്ഷ. ഇതിനായി രാവിലെത്തന്നെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തിത്തുടങ്ങിയിരുന്നു.