എസ് വൈ എസ് ആദര്‍ശ സമ്മേളനം

Posted on: May 31, 2013 8:29 am | Last updated: May 31, 2013 at 8:29 am
SHARE

അരീക്കോട്: തൗഹീദ് അജഞ്ചലമാണ് എന്ന ശീര്‍ഷകത്തില്‍ അരീക്കോട് സോണ്‍ എസ് വൈ എസ് സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം സമസ്ത കേരളാ ജംഇയ്യത്തുല്‍ഉലമാ സെക്രട്ടറി കാന്തപുരം എപി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പതിറ്റാണ്ടുകളോളം മൂടിവച്ച പല സത്യങ്ങളും മുജാഹിദുകള്‍ക്ക് വിളിച്ചു പറയേണ്ടി വന്നത് സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതന്‍മാരുടെ ശക്തമായ പ്രബോധന പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. തൗഹീദിന്റെ പേരില്‍ സമുദായത്തെ ഭിന്നിപ്പിച്ച മുജാഹിദുകള്‍ ഇനിയെങ്കിലും സത്യപാതയിലേക്ക് തിരിച്ചു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം എ ലത്തീഫ് മുസ്‌ലിയാര്‍ മഖ്ദൂമി അധ്യക്ഷത വഹിച്ചു. വഹാബ് സഖാഫി മമ്പാട് മുഖ്യപ്രഭാഷണം നടത്തി. വടശ്ശേരി ഹസന്‍മുസ്‌ലിയാര്‍, വടശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here