Connect with us

Kozhikode

സാന്ത്വനത്തിന്റെ സന്ദേശമോതി സ്‌നേഹസ്പര്‍ശം- 13 ശ്രദ്ധേയമായി

Published

|

Last Updated

മുക്കം: കൊടിയത്തൂര്‍ പാലിയേറ്റീവ് നടത്തിയ കിടപ്പിലായ രോഗികളുടെയും കുടുംബാംഗങ്ങളുടെയും സംഗമമായ സ്‌നേഹ സ്പര്‍ശം- 13 ശ്രദ്ധേയമായി. വര്‍ഷങ്ങളായി വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിട്ടപ്പെട്ടവരുടെ ആകുലതകള്‍ സംഗമം പങ്കുവെച്ചു.
സാന്ത്വന പരിചരണ പ്രവര്‍ത്തനത്തിന്റെ പ്രധാന്യം സമൂഹത്തെ ബോധ്യപ്പെടുത്താനും സംഗമം ഉപകരിച്ചു. സി മോയിന്‍കുട്ടി എം എല്‍ എ ഉദ്ഘാടനം ചെയ്തു. പി കുട്ട്യാലി അധ്യക്ഷത വഹിച്ചു. സംഗമത്തിനെത്തിയവര്‍ക്ക് ബ്ലാക്ക് കോബ്ര കൊടിയത്തൂര്‍ ഉപഹാരങ്ങള്‍ നല്‍കി.
ടൗണ്‍ ടീം കൊടിയത്തൂര്‍ ഫൗണ്ടേഷന്റെ ഫസ്റ്റ് എയ്ഡ് കിറ്റ് ചെയര്‍മാന്‍ എം അബ്ദുര്‍റഹ്മാന്‍ ഏറ്റുവാങ്ങി. ബഷീര്‍ പുതിയോട്ടില്‍, അബ്ദുസ്സമദ് കണ്ണാട്ടില്‍, നീന ജോര്‍ജ്, സി ടി സി അബ്ദുല്ല, സുബ്രഹ്മണ്യന്‍, ആഇശ ബായി, സി വി ഖദീജ, ഡോ. വിജയന്‍ പ്രസംഗിച്ചു. കൊടിയത്തൂരിന്റെ കഥ എന്ന പുസ്തകം പ്രസിഡന്റ് സൈനബ ചാലില്‍ പ്രകാശനം ചെയ്തു.

Latest