Connect with us

Gulf

സ്വദേശിവത്കരണം: കുവൈത്തില്‍ 1,100 പേര്‍ കൂടി അറസ്റ്റില്‍

Published

|

Last Updated

കുവൈത്ത് സിറ്റി: സ്വദേശി വത്കരണത്തിന്റെ ഭാഗമായി കുവൈത്തിലെ ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നടന്ന പോലീസ് റെയ്ഡില്‍ 1,100 വിദേശികളെ അറസ്റ്റ് ചെയ്തതായി പോലീസ് വക്താക്കള്‍ അറിയിച്ചു. ഫര്‍വാനിയയിലെ ജലിബ് മേഖലയിലാണ് ഇന്നലെ റെയ്ഡ് നടന്നത്. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും ഇവരില്‍ ഭൂരിഭാഗവും താമസ രേഖകള്‍ ഇല്ലാത്തവരാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
അതിനിടെ, അനധികൃത കുടിയേറ്റം നടത്തിയെന്ന് തെളിഞ്ഞ 1260 വിദേശികളെ സ്വദേശത്തേക്ക് അയിച്ചതായി കുവൈത്ത് ഇമിഗ്രേഷന്‍ അതോറിറ്റിയെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അംഗീകൃത താമസ രേഖയുള്ള തങ്ങളുടെ പൗരന്‍മാരെ അറസ്റ്റ് ചെയ്യുന്നതും നാട് കടത്തുന്നതും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായിട്ടാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ, ബംഗ്ലാദേശ് എംബസികള്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്.