Connect with us

Gulf

പുതിയ രുചിക്കൂട്ടുകളുമായി ആരോമാറ്റിക് ഹോട്ടല്‍

Published

|

Last Updated

2

ദോഹ: സാധാരണക്കാരെ ലക്ഷ്യം വെച്ച് സല്‍വാ റോഡിന് സമീപം ഐന്‍ ഖാലിദ് സൂഖില്‍ ആരോമാറ്റിക് ഇന്ത്യന്‍ റസ്‌റ്റോറന്റ് ആരംഭിച്ചു. കുറഞ്ഞനിരക്കില്‍ ഭക്ഷണം ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത എന്ന് ഇതിന്റെ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 40 പേര്‍ക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കളിക്കാവുന്ന റസ്റ്റോറന്റില്‍ ഇന്ത്യന്‍, ചൈനീസ്, കോണ്ടിനെന്റല്‍, അറബിക് ഡിഷുകള്‍ ലഭ്യമായിരിക്കും. ഇതിന് പുറമെ പ്രത്യേക ഫീസ് ഇല്ലാതെത്തന്നെ ഹോം ഡെലിവറി നടത്തും. കേരളത്തില്‍ ലഭിക്കുന്ന സ്‌പെഷ്യല്‍ നാടന്‍ വിഭവങ്ങളും ഹോട്ടലില്‍ ലഭിക്കുമെന്നും സംരഭകര്‍ അറിയിച്ചു. ഡല്‍ഹിയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന പഞ്ചാബ് സ്വദേശി പ്രേംസിങ്ങാണ് പാചകത്തിന് നേതൃത്വം നല്‍കുന്നത്.

Latest