രണ്ട് കുട്ടികള്‍ കെട്ടിടത്തില്‍ നിന്ന് വീണു; ഒരാള്‍ മരിച്ചു

Posted on: May 30, 2013 9:35 pm | Last updated: May 30, 2013 at 9:35 pm
SHARE

ദുബൈ: ഏഷ്യന്‍ കുടുംബത്തിലെ രണ്ട് കുട്ടികള്‍ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് താഴെ വീണു. ഒരാള്‍ മരിച്ചു. ഗുരുതര പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡിസ്‌കവറി ഗാര്‍ഡന്‍സിലെ ബഹുനില കെട്ടിടത്തിലായിരുന്നു സംഭവം. രണ്ടു വയസുകാരി ബാല്‍ക്കണി വഴി താഴെ വീഴുമ്പോള്‍ അമ്മ രക്ഷിക്കാന്‍ ശ്രമിക്കുകയും അപ്പോള്‍ കൈയിലുണ്ടായിരുന്ന ഏഴ് മാസം പ്രായമുള്ള കുഞ്ഞു അബദ്ധത്തില്‍ താഴെ വീഴുകയുമായിരുന്നു. പെണ്‍കുട്ടി തത്ക്ഷണം മരിച്ചതായി ഹ്യൂമന്‍ റൈറ്റ്‌സ് ജനറല്‍ വിഭാഗം ഡയറക്ടര്‍ കേണല്‍ ഡോ.മുഹമ്മദ് അബ്ദുല്ല അല്‍ മുര്‍ പറഞ്ഞു. രണ്ട് കുട്ടികള്‍ കെട്ടിടത്തില്‍ നിന്നും വീഴുന്നത് നോക്കി നില്‍ക്കാനേ മാതാവിന് കഴിഞ്ഞുള്ളൂ. 28 കാരിയാണ് മാതാവ്. പെണ്‍കുട്ടി വഴുതി വീഴുമ്പോള്‍ അല്‍പനേരം വസ്ത്രത്തില്‍ പിടിച്ചു നിന്നിരുന്നുവത്രെ.