ഗ്യാലക്‌സി എസ്4 മിനി ജൂണില്‍ പുറത്തിറങ്ങും

Posted on: May 30, 2013 8:43 pm | Last updated: May 31, 2013 at 7:38 am
SHARE

345358

സാംസങ്ങിന്റെ ആഡംബര മൊബൈല്‍ ശ്രേണിയായ ഗാലക്‌സിയുടെ കുഞ്ഞന്‍ പതിപ്പ് ജൂണില്‍ പുറത്തിറങ്ങും. ഗ്യാലക്‌സി എസ്4 മിനി എന്നാണ് മാര്‍ക്കറ്റില്‍ സാധാരണക്കാരുടെ ഇടയില്‍ ഏറ്റവും പ്രചാരം നേടിയേക്കാവുന്ന പുതിയ മോഡലിന്റെ പേര്.
4.3 ഇഞ്ച് (10.9 cm) വലിപ്പമുള്ള സ്‌ക്രീനാണ് മിനിക്ക് നല്‍കിയിരിക്കുന്നത്. അടുത്തമാസം 20ന് നടക്കുന്ന ഒരു ഷോയില്‍ എസ്4 മിനി പ്രദര്‍ശിപ്പിക്കുമെങ്കിലും എപ്പോള്‍ വിപണിയില്‍ ഇറങ്ങുമെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്.
കഴിഞ്ഞ ഏപ്രിലിലാണ് എസ്4 വിപണിയില്‍ ഇറങ്ങിയത്. 10 ലക്ഷത്തിലേറെ യൂണിറ്റുകള്‍ ഇതിനകം തന്നെ വിറ്റഴിഞ്ഞു എന്ന് സാംസങ് അവകാശപ്പെടുന്നു.
കഴിഞ്ഞവര്‍ഷമാണ് കമ്പനി ഗ്യാലക്‌സി എസ്3 പുറത്തിറക്കിയത്. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനം ഗ്യാലക്‌സിയുടെ പെര്‍ഫോമന്‍സിനേക്കാള്‍ എത്രയോ താഴെയായത് വ്യാപകമായ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു.
എസ്4 മിനിയുടെ റിയര്‍ കാമറയുടെ ശക്തി 8 മെഗാപിക്‌സല്‍ ആണ്. ഗ്യാലക്‌സി എസ് 4ന് ഇത് 13 മെഗാ പിക്‌സല്‍ ആണ്. 1.7GHz കോര്‍ പ്രോസസറാണ് എസ്4 മിനിയുടേത്.

സിംഗിള്‍ സിമ്മിലും ഡുവല്‍ സിമ്മിലും എസ്4 മിനി പുറത്തിറങ്ങും.
നാല് വ്യത്യസ്ത മോഡലുകളിലായിരിക്കും എസ്4 മിനി പുറത്തിറങ്ങുക. സിംഗിള്‍ സിം വേര്‍ഷന്റെ മോഡല്‍ നമ്പര്‍ 19190 ആയിരിക്കും. ബാക്കി മൂന്നു വേര്‍ഷനും 1919 x എന്ന മോഡല്‍ നമ്പറിലായിരിക്കും പുറത്തിറങ്ങുക.
450 അമേരിക്കന്‍ ഡോളറായിരിക്കും ഇതിന്റെ വില. അതായത് ഏകദേശം 25000 രൂപ.