ചെന്നിത്തലയുടെ ഫോണും ചോര്‍ത്തിയെന്ന് സുകുമാരന്‍ നായര്‍

Posted on: May 30, 2013 2:32 pm | Last updated: May 30, 2013 at 2:33 pm
SHARE

G-Sukumaran-Nairചങ്ങനാശ്ശേരി: കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഫോണും ചോര്‍ത്തിയിട്ടുണ്ടെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വെളിപ്പെടുത്തി. രമേശ് ചെന്നിത്തലയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും എന്‍ എസ് എസ് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് ശാസ്ത്രീയ അന്വേഷണമാണ് വേണ്ടത്. തന്റെ ഫോണ്‍ അനൗദ്യോഗികമായി ചോര്‍ത്തിയെന്നാണ് പരാതിപ്പെട്ടിരുന്നത്. ഔദ്യോഗികമായി ചോര്‍ത്തിയിട്ടില്ലെന്ന് പറയാന്‍ അന്വേഷണം വേണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്‍ എസ് എസും കോണ്‍ഗ്രസുമയുള്ള ബന്ധം അവസാനിപ്പിച്ചതായി സുകുമാരന്‍ നായര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ധാരണകള്‍ അട്ടിമറിച്ച കോണ്‍ഗ്രസുകാര്‍ വഞ്ചനാപരമായ നിലപാടാണ് എന്‍ എസ് എസിന്റെ കാര്യത്തില്‍ സ്വീകരിക്കുന്നത്. എന്‍ എസ് എസിനോട് കൂറുണ്ടെങ്കില്‍ സഹായം സ്വീകരിച്ച 12 എം എല്‍ എമാര്‍ നിലപാട് വ്യക്തമാക്കണം. കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള ശക്തി എന്‍ എസ് എസിനുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here