Connect with us

National

ആംവേ മേധാവിയെ അറസ്റ്റ് ചെയ്തത് ശരിയായില്ല: സച്ചിന്‍ പൈലറ്റ്

Published

|

Last Updated

sachin pilotന്യൂഡല്‍ഹി: ആംവേ മേധാവിയെ കേരളാ പോലീസ് അറസ്റ്റ് ചെയ്തത് ശരിയായില്ലെന്ന് കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റ്. ഇത്തരം നടപടികള്‍ രാജ്യത്തെ നിക്ഷേപക അന്തരീക്ഷത്തെ ബാധിക്കുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. തിരിമറികള്‍ നടത്തുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമ്പോഴും നിയമം പാലിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ചയായിരുന്നു ആംവേ മേധാവി പിക്‌നി കോട്ട് വില്യം അടക്കം മൂന്ന് പേരെ കേരളാ പോലീസ് കോഴിക്കോട്ട് അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധമായി നെറ്റ്‌വര്‍ക്കിംഗ് നടത്തിയെന്ന കുറ്റം ചുമത്തിയാണ് ആംവേ ഇന്ത്യ ചെയര്‍മാനും സി ഇ ഒയുമായ യു എസ് പൗരന്‍ പിക്‌നി കോട്ട് വില്യം, ഡയറക്ടര്‍മാരായ നോയിഡ സ്വദേശി സഞ്ജയ് മല്‍ഹോത്ര, ഹരിയാന സ്വദേശി അന്‍ഷു ബുദ്‌രാജ എന്നിവരെ ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ ഒ ഡബ്ല്യു) കോഴിക്കോട് യൂനിറ്റ് അറസ്റ്റ് ചെയ്തത്. പ്രൈസ് ചിറ്റ്‌സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ ആക്ട് പ്രകാരമായിരുന്നു അറസ്റ്റ്. ഇവര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്.
ആംവേ മേധാവിയെയും ഡയറക്ടര്‍മാരെയും അറസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച പ്രൈസ് ചിറ്റ്‌സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ ആക്ടില്‍ നിരവധി അവ്യക്തതകള്‍ ഉണ്ടെന്ന് രാജേഷ് പൈലറ്റ് പറഞ്ഞു. കോര്‍പറേറ്റ്കാര്യ വകുപ്പ് മറ്റ് വകുപ്പുകളുമായും ബന്ധപ്പെട്ടവരുമായും ചര്‍ച്ച ചെയ്ത് ഈ അവ്യക്തതകള്‍ നീക്കും. തെറ്റായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയും നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയും വേര്‍തിരിച്ച് കാണുക തന്നെ വേണം. തട്ടിപ്പ് സംഘങ്ങളെ കണ്ടെത്തി പിടികൂടുമ്പോള്‍ തന്നെ പേരും പെരുമയുമുള്ള സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന സ്ഥിതിയുമുണ്ടാകണം. അല്ലെങ്കില്‍ അത് നിക്ഷേപ അന്തരീക്ഷത്തെ ബാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് ആംവേ കമ്പനി അറിയിച്ചിട്ടുണ്ട്. ഡയറക്ട് മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും കമ്പനി അധികൃതര്‍ ആവശ്യപ്പെടുന്നു.

---- facebook comment plugin here -----

Latest