Connect with us

National

ബംഗാളി സംവിധായകന്‍ ഋതുപര്‍ണഘോഷ് അന്തരിച്ചു

Published

|

Last Updated

rituparnogosh

ന്യൂഡല്‍ഹി: പ്രശസ്ത ബംഗാളി സംവിധായകന്‍ ഋതുപര്‍ണഘോഷ്(49) അന്തരിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 7.30 ഓടെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം.ഇരുപതോളം സിനിമകള്‍ സംവിധാനം ചെയ്തു.1963 ആഗസ്റ്റ് 31ന് കൊല്‍ക്കത്തയിലായിരുന്നു ജനനം.അബോഹോമന്‍ എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ 12 ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.രവീന്ദ്രനാഥ ടാഗോറിന്റെ ചിത്രാംഗദയ്ക്ക് പുതിയ ദൃശ്യഭാഷ്യം ചമച്ച ചിത്രാംഗദ എന്ന സിനിമയാണ് ഒടുവില്‍ പുറത്തിറങ്ങിയത്. 2012 ല്‍ പുറത്തിറങ്ങിയ ചിത്രാംഗദ ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ സ്‌പെഷല്‍ ജൂറി പുരസ്‌കാരത്തിന് അര്‍ഹമായിരുന്നു.1994ല്‍ പുറത്തിറങ്ങിയ ഉന്നീസെയിലൂടെയാണ് സംവിധാന രംഗത്ത് അരങ്ങേറ്റംകുറിച്ചത്. ബാരിവാലി,അസുഖ്,ഉത്സബ്,ഖേലാ,ഛോക്കര്‍ബാലി,സണ്‍ഗ്ലാസ് റെയ്ന്‍കോട്ട് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.ഋതുപര്‍ണഘോഷിന്റെ മരണം ബംഗാളി സിനിമക്കും ഇന്ത്യന്‍ സിനിമക്കും തീരാനഷ്ടമാണെന്ന് മമതാ ബാനര്‍ജി അനുസ്മരിച്ചു.

 

Latest