Connect with us

Kerala

സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

G-Sukumaran-Nairതിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിച്ച എറണാകുളം റേഞ്ച് ഐജി പത്മകുമാര്‍ ഇന്ന്്് ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആഭ്യന്തരവകുപ്പ് ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ആഭ്യന്തരവകുപ്പ് തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന സുകുമാരന്‍ നായരുടെ ആരോപണത്തെ തുടര്‍ന്നാണ് വകുപ്പ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

Latest