Connect with us

Malappuram

ജില്ലയില്‍ 1,110 ചെറുകിട സംരംഭങ്ങള്‍ തുടങ്ങും; നിക്ഷേപ ലക്ഷ്യം 9.7 കോടി രൂപ

Published

|

Last Updated

മലപ്പുറം: ജില്ലയില്‍ ഈ വര്‍ഷം 1110 സൂക്ഷ്മ – ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ ലക്ഷ്യമിടുന്നതായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. ഇതിനായി 9.7 കോടിയാണ് നിക്ഷേപ ലക്ഷ്യം. ഏറനാട് 440, തിരൂര്‍ 365, പെരിന്തല്‍മണ്ണ 170, പൊന്നാനി 135 എന്നിങ്ങനെയാണ് സംരംഭങ്ങള്‍ തുടങ്ങുക. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 30 പീഡിത വ്യവസായങ്ങളെ കണ്ടെത്തി പുനരുദ്ധാരണം നടത്താനും ലക്ഷ്യമിടുന്നുണ്ട്. എല്ലാ ബ്ലോക്കിലും നഗരസഭയിലും സംരംഭക ബോധവത്കരണ പരിപാടിയും ജില്ലാ തലത്തില്‍ സെമിനാറും നടത്തും. 
വ്യവസായ കേന്ദ്രത്തിന് ചുരുങ്ങിയത് 1000 ഏക്കര്‍ ഭൂമിയെങ്കിലും ഏറ്റെടുക്കാനും ലക്ഷ്യമുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ ഒമ്പത് ലക്ഷം ചെലവില്‍ അഞ്ച് പദ്ധതികള്‍ ആരംഭിക്കും. 500 ചെറുകിട സംരംഭകര്‍ക്ക് ബേങ്ക് ധനസഹായം നല്‍കും. 2012-13 ല്‍ ജില്ലയില്‍ ആരംഭിച്ചത് 1144 സൂക്ഷ്മ -ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ ആരംഭിച്ചു. മെക്കാനിക്കല്‍, ജനറല്‍ മെക്കാനിക്കല്‍ സ്ഥാപനങ്ങളാണ് കൂടുതല്‍ ആരംഭിച്ചത്. 226 എണ്ണം. മരാധിഷ്ഠിത വ്യവസായങ്ങള്‍ 141 ഉം ടെക്‌സ്റ്റൈല്‍ വ്യവസായങ്ങള്‍ 117ഉം ഭക്ഷ്യ വ്യവസായങ്ങള്‍ 144 ഉം ആരംഭിച്ചു. കൈത്തറി പ്രചാരണത്തിന് 20000 രൂപ ചെലഴിച്ചു. 1144 വ്യവസായങ്ങളിലുമായി 8.91 കോടിയാണ് നിക്ഷേപം. 5536 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇവക്ക് കഴിഞ്ഞിട്ടുണ്ട്. പീഡിത സംരംഭങ്ങളുടെ പുനരുദ്ധാരണ പദ്ധതിയില്‍ 24 യൂനിറ്റുകളെ പുനരുദ്ധരിച്ചു. സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ക്ക് ഒറ്റത്തവണ സഹായം ലക്ഷ്യമാക്കി തുടങ്ങിയ എന്‍ട്രപണര്‍ ഓന്‍ട്രപണര്‍ സപ്പോര്‍ട്ട് സ്‌കീം (ഇ എസ് എസ്) പദ്ധതിയില്‍ 51 എണ്ണത്തിന് 1.33 കോടി അനുവദിച്ചു. പട്ടികജാതി – വര്‍ഗ വനിതകള്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിരവധി പരിശീലനങ്ങള്‍ നല്‍കിയിരുന്നു .

 

Latest