കോ-ഓപറേറ്റീവ് എംപ്ലോയീസ് സെന്റര്‍ സംസ്ഥാന സമ്മേളനം കല്‍പ്പറ്റയില്‍

Posted on: May 30, 2013 12:17 am | Last updated: May 30, 2013 at 12:17 am
SHARE

കല്‍പ്പറ്റ: കേരളാ കോ-ഓപറേറ്റീവ് എംപ്ലോയീസ് സെന്റര്‍ സംസ്ഥാന സമ്മേളനം ജൂണ്‍ ഒന്ന്, രണ്ട് തിയ്യതികളില്‍ കല്‍പ്പറ്റയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒന്നിന് രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് പി കിഷന്‍ചന്ദ് പതാക ഉയര്‍ത്തും. 
11ന് നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ എടയത്ത് ശ്രീധരന്‍ റിപോര്‍ട്ട് അവതരിപ്പിക്കും. വൈകീട്ട് നാലിന് നടക്കുന്ന സഹകരണസമ്മേളനം എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലാ സഹകരണബേങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. രണ്ടിന് രാവിലെ 10ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. വര്‍ഗീസ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും.
11ന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് 97ാം ഭരണഘടനാ ഭേദഗതിക്കുശേഷം സഹകരണമേഖല എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.
മൂന്നിന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം സോഷ്യലിസ്റ്റ് ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക്ക് പി ഹാരിസ് ഉദ്ഘാടനം ചെയ്യും. നാലിന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും.
വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം സോഷ്യലിസ്റ്റ് ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി വി കുഞ്ഞാലി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എടയത്ത് ശ്രീരന്‍, എന്‍ ഒ ദേവസി, എ പ്രകാശന്‍, പി സി അബ്ദുല്‍ ഗഫൂര്‍, കെ അനില്‍കുമാര്‍, രാജുകൃഷ്ണ, നാസര്‍ കുരുണിയന്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here