മാനന്തവാടിപഞ്ചായത്ത് പ്രസിഡന്റായി സില്‍വിതോമസ്, വൈസ് പ്രസിഡന്റ് ജേക്കബ് സെബാസ്റ്റ്യന്‍

Posted on: May 30, 2013 12:16 am | Last updated: May 30, 2013 at 12:16 am
SHARE

മാനന്തവാടി: മാനന്തവാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസ് ഐ ഗ്രൂപ്പുകാരായ സില്‍വിതോമസിനേയും വൈസ് പ്രസിഡന്റായി ജേക്കബ് സെബാസ്റ്റ്യനെയും തിരഞ്ഞെടുത്തു. 
ധാരണ പ്രകാരം പ്രസിഡന്റായിരുന്ന അഡ്വ. ഗ്ലാഡീസ് ചെറിയാനും വൈസ് പ്രസിഡന്റ് പി വി ജോര്‍ജും രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വരണാധികാരി മാനന്തവാടി സോയില്‍ കണ്‍സര്‍വേഷന്‍ അസി.ഡയരക്ടര്‍ ആര്‍ പ്രേംകുമാറിന്റെ അധ്യക്ഷതയിലായിരുന്നു തിരഞ്ഞെടുപ്പ്. ഇകെ രാമന്‍ വിപ്പ് വായിച്ച ശേഷം എ ഗ്രൂപ്പിലെ അശോകന്‍ കൊയിലേരി സില്‍വി തോമസിന്റെ പേര് നിര്‍ദേശിച്ചു. മേരിദേവസ്യ പിന്താങ്ങി. തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ സില്‍വി തോമസിന് 14 വോട്ടും സിമന്തിനിക്ക് ഒമ്പത് വോട്ടും ലഭിച്ചു. ഉച്ചക്ക് രണ്ടിന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു ഡി എഫിലെ ജേക്കബ് സെബാസ്റ്റ്യന്റെ പേര് മുസ്‌ലിംലീഗിലെ ബി ഡി അരുണ്‍കുമാര്‍ നിര്‍ദേശിച്ചു. പി കെ ഹംസ പിന്താങ്ങുകയും ചെയ്തു.
എല്‍ ഡി എഫിലെ എം രജീഷിന്റെ പേര് എ കെ രാമകൃഷ്ണന്‍ നിര്‍ദേശിക്കുകയും എം അബ്ദുല്‍ ആസിഫ് പിന്താങ്ങുകയും ചെയ്തു. വോട്ടെടുപ്പില്‍ ജേക്കബ് സെബാസ്റ്റ്യന് 13 വോട്ടും എം രജീഷിന് ഒമ്പത് വോട്ടും ലഭിച്ചു.
ബാലറ്റ് പേപ്പ്‌റില്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിലെ ഇ കെ രാന്റെ വോട്ട് അസാധുവായി.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തുകയും മധുര പലഹാരം വിതരണം ചെയ്യുകയും ചെയ്തു.