ഖസാക്കിന്റെ ഇതിഹാസത്തിലെ ഞാറ്റുപുര നശിക്കുന്നു

Posted on: May 30, 2013 12:11 am | Last updated: May 30, 2013 at 12:11 am
SHARE

പാലക്കാട്: നവീകരണത്തിന്റെ പേരില്‍ ഖസാക്കിന്റെ ഇതിഹാസത്തിലെ ചരിത്രസ്മാരകമായ ഞാറ്റുപുര അലങ്കോലമാക്കുന്നു. ഒ വി വിജയന്‍ സ്മാരകസമിതിയും സാംസ്‌കാരിക വകുപ്പും നടത്തുന്ന സ്മാരക സമുച്ചയ നിര്‍മാണത്തിന്റെ മറവിലാണ് ഞാറ്റുപുരയുടെ മതിലും താഴ്‌വാരവും ഇടിച്ചു നിരത്തിയത്. രവി കഞ്ഞി വെച്ച താഴ്‌വാരമാണ് ഇതോടെ ഞാറ്റുപുരയില്‍നിന്ന് അപ്രത്യക്ഷമാകുന്നത്. സാഹിത്യകൃതിക്ക് അപ്പുറത്തേക്ക് വളര്‍ന്ന പുരാവൃത്തരേഖയാണ് ഖസാക്കിന്റെ ഇതിഹാസം. തലമുറകളുടെ ഭാവുകത്വബോധത്തില്‍ അസാധാരണമാംവണ്ണം അടയാളപ്പെട്ടു കിടക്കുന്ന സാംസ്‌കാരിക പൈതൃകമുദ്രകളാണ് അവയത്രയും. ഒ വി വിജയന്റെ പ്രതിമ തകര്‍ത്ത ഹൃദയരാഹിത്യത്തിന്റെ കാലത്തു തന്നെയാണ് അദ്ദേഹത്തിന്റെ അനശ്വരകൃതിയിലെ നാട്ടടയാളങ്ങളും മായ്ച്ചു കളയാന്‍ ശ്രമമുണ്ടാകുന്നത്. ഞാറ്റുപുര ഭാഗികമായി ഇടിച്ച നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് യുവകലാസാഹിതി പാലക്കാട് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here