ഇന്ത്യന്‍ഫിലിം ഫെസ്റ്റിവലിന് ജൂണ്‍രണ്ടിന് തുടക്കം

Posted on: May 29, 2013 11:50 pm | Last updated: May 29, 2013 at 11:50 pm
SHARE

ദോഹ: പ്രവാസി ദോഹ സംഘടിപ്പിക്കുന്ന 18ാമത് ഇന്ത്യന്‍ഫിലിം ഫെസ്റ്റിവല്‍ജൂണ്‍രണ്ട് മുതല്‍ആറുവരെ ഖത്തര്‍നാഷണല്‍തിയേറ്ററില്‍നടക്കുമെന്ന് സംഘാടകര്‍പത്രസമ്മേളനത്തില്‍അറിയിച്ചു. ഇന്ത്യന്‍എംബസി, ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ് ന്യൂദല്‍ഹി, നാഷണല്‍ഫിലിം ഡവലപ്‌മെന്റ് കോര്‍പറേഷന്‍എന്നിവയുടെ സഹകരണത്തോടെയാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. ദേശീയ, കേരള സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ലഭിച്ച മലയാളം സിനിമ കളിയച്ഛന്‍, ദേശീയ പുരസ്‌ക്കാരം ലഭിച്ച മറാത്തി ചിത്രം ഡിയൂള്‍, ഹിന്ദി ചിത്രം ഗംഗൂബായി, കന്നഡ ഭാഷയിലെ കൂര്‍മാവതാര, ബ്യാരി ഭാഷയിലെ പ്രഥമ ചലച്ചിത്രമായ ബ്യാരി എന്നിവയാണ് ഇന്ത്യന്‍ഫിലിം ഫെസ്റ്റിവലില്‍പ്രദര്‍ശിപ്പിക്കുക. ഇന്ത്യന്‍അംബാസഡര്‍സഞ്ജീവ് അറോറ മേള ഉദ്ഘാടനം ചെയ്യും. ഡി എഫ് എഫ് ഐയില്‍നിന്നും ശ്രീനിവാസന്‍സന്താനം, കളിയച്ഛന്റെ സംവിധായകന്‍ഫാറൂഖ് അബ്ദുറഹ്മാന്‍എന്നിവര്‍പങ്കെടുക്കും.
ഫാറൂഖ് അബ്ദുറഹ്മാന്‍സംവിധാനം നിര്‍വഹിച്ച കളിയച്ഛനാണ് ഉദ്ഘാടന ചിത്രം. ഇന്ത്യയില്‍റിലീസ് ചെയ്തിട്ടില്ലാത്ത കളിയച്ഛന്റെ പ്രഥമ പ്രദര്‍ശനമാണ് ദോഹയില്‍നടക്കുക.
ചലച്ചിത്ര മേളയില്‍പ്രവേശനം സൗജന്യമാണ്. പ്രവേശന പാസുകള്‍ക്ക് 55862848, 55519754, 5552590 എന്നീ നമ്പറുകളില്‍ബന്ധപ്പെടാവുന്നതാണ്.
പത്രസമ്മേളനത്തില്‍പി എ മുബാറക്ക്, സുമന്‍ശര്‍മ, സി പി റപ്പായി, കെ പി അബ്ദുല്‍ഹമീദ്, പി ശംസുദ്ദീന്‍എന്നിവര്‍പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here