ചൈനയില്‍ നവജാത ശിശു ടോയ്‌ലറ്റ് പൈപ്പില്‍ കുടുങ്ങിയത് അബദ്ധത്തിലെന്ന്

Posted on: May 29, 2013 7:57 pm | Last updated: May 29, 2013 at 7:57 pm
SHARE

born child

ബീജിംഗ്: ചൈനയില്‍ ടോയ്‌ലറ്റ് പൈപ്പില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ നവജാത ശിശു ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു. കുഞ്ഞിനെ മാതാപിതാക്കള്‍ ടോയ്‌ലറ്റില്‍ ഫ്‌ളഷ് ചെയ്തതല്ലെന്നും അബദ്ധത്തില്‍ ടോയ്‌ലെറ്റില്‍ വീണതാണെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

അവിവാഹിതയായ 22 കാരിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. അവിവാഹിതയായതിനാല്‍ ഇവര്‍ ഗര്‍ഭിണിയാണെന്ന വിവരം മറ്റുള്ളവരില്‍ നിന്ന് മറച്ചുവെക്കുകയായിരുന്നു. ടോയ്‌ലെറ്റില്‍ പോയ സമയത്ത് വേദന അനുഭവപ്പെടുകയും പ്രസവിക്കുകയുമായിരുന്നുവെന്നാണ് യുവതി ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞത്. ടോയ്‌ലെറ്റില്‍ വീണ കുഞ്ഞിനെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും യുവതി പോലീസിനോട് പറഞ്ഞതായി ചൈനീസ് ന്യൂസ് ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

കുഞ്ഞിനെ മാതാപിതാക്കള്‍ ടോയിലറ്റില്‍ ഫ്‌ളഷ് ചെയ്തതാണെന്ന തരത്തിലായിരുന്നു നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ടോയ്‌ലറ്റ് പൈപ്പിനുള്ളില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ബ്രിഗേഡ് സ്ഥലത്തെത്തിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here