മ്യാന്‍മറില്‍ പള്ളികളും യതീംഖാനകളും തീവെച്ചു നശിപ്പിച്ചു

Posted on: May 29, 2013 7:40 pm | Last updated: May 29, 2013 at 7:40 pm
SHARE

myanmar-attack

യാംഗൂണ്‍: മ്യാന്‍മറില്‍ വീണ്ടും ബുദ്ധ തീവ്രവാദികളുടെ അഴിഞ്ഞാട്ടം. വടക്കു കിഴക്കന്‍ മ്യാന്‍മറിലെ ഷാന്‍ സംസ്ഥാനത്ത് നൂറ് കണക്കിന് മുസ്‌ലിം വീടുകളും കെട്ടിടങ്ങളും അക്രമികള്‍ തീവെച്ച നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ഷാനിലെ പ്രധാന നഗരമായ ലാഷിയോയില്‍ കലാപം പൊട്ടിപുറപ്പെട്ടത്. മേഖലയിലെ പള്ളിയും യതീംഖാനക്കും നേരെ ആക്രമണമുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകള്‍ക്കെതിരെ വ്യാപകമായി നടക്കുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഷാനിലെ കലാപമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആക്രമണം രൂക്ഷമായതോടെ ഷാന്‍ നഗരത്തില്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമികളോട് ശാന്തരാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ അടിച്ചര്‍മത്തല്‍ നടപടി ആരംഭിക്കുമെന്നും മ്യാന്‍മര്‍ ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here