ശ്രീനിവാസന്‍ രാജിവെക്കണമെന്ന് കായിക മന്ത്രാലയവും

Posted on: May 29, 2013 7:00 pm | Last updated: May 29, 2013 at 7:01 pm
SHARE

srinivasan nന്യൂഡല്‍ഹി: ഐ പി എല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് തന്റെ മരുമകന്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ശ്രീനിവാസന്‍ ബി സി സി ഐ പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് കേന്ദ്ര കായിക മന്ത്രാലയം ആവശ്യപ്പെട്ടു. സംഭവത്തില്‍ അനേ്വഷണം പൂര്‍ത്തിയാക്കുന്നതു വരെ ധാര്‍മികത കണക്കിലെടുത്ത് ശ്രീനിവാസന്‍ സ്ഥാനമൊഴിയണമെന്നാണ് കായിക മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെടുന്നത്.

എല്ലാ കളികളിലും നടക്കുന്ന കൃത്രിമങ്ങള്‍ തടയനുള്ള നിയമനിര്‍മാണത്തിന് യുവജന, കായിക മന്ത്രാലയങ്ങളുടെ പിന്തുണയുണ്ട്. ഇതുസംബന്ധിച്ച കരടുബില്ലില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി നിയമമന്ത്രാലയത്തിന് കൈമാറും. ഒത്തുകളിക്കും വാതുവെപ്പിനുമെതിരെ ശക്തമായ നിയമനിര്‍മാണമാണ് വേണ്ടതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

ഐ പി എല്ലില്‍ വാതുവെപ്പ് നിയമവിധേയമാക്കാന്‍ കായിക മന്ത്രാലയം ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ മന്ത്രാലയം നിഷേധിച്ചു. വാതുവെപ്പ് സംസ്ഥാന സര്‍ക്കാറിന്റെ പരിധിയില്‍ വരുന്നതാണ്. ഇതിന് നിയമപരമായ അനുമതി നല്‍കണമെന്ന് കായിക മന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ല. ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here