ഐ പി എല്‍: മെയ്യപ്പന്റെ പോലീസ് കസ്റ്റഡി 31 വരെ നീട്ടി

Posted on: May 29, 2013 2:24 pm | Last updated: May 29, 2013 at 2:24 pm

meyyappanന്യൂഡല്‍ഹി: ഐ പി എല്‍ ഒത്തുകളിക്കേസില്‍ അറസ്റ്റിലായ ചെന്നൈ ടീം സി ഇ ഒയും ബി സി സി ഐ പ്രസിഡന്റ് ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പനെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് മെയ്യപ്പനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനായി വീണ്ടും കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് മുംബൈ ക്രൈംബ്രാഞ്ച്് ആവശ്യപ്പെട്ടത് കോടതി അംഗീകരിക്കുകയായിരുന്നു. ഈ മാസം 31 വരെയാണ് കസ്റ്റഡി നീട്ടിയത്.