Connect with us

National

വാതുവെയ്പ്പ് നിയമവിധേയമാക്കണമെന്ന് കായികമന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി:ഐ.പി.എല്‍ വാതുവെ്പ്പ് നിയമവിധേയമാക്കണമെന്ന് കായികമന്ത്രാലയം. വാതുവെപ്പ് നിയമവിധേയമാക്കുന്നതോടെ 20,000 കോടി രൂപയുടെ അധിക വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നാണ് കായികമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. വാതുവെപ്പ് തടയാനുള്ള നിയമമന്ത്രാലയത്തിന്റെ കരടില്‍ മാറ്റം വേണമെന്നും കായികമന്ത്രാലയം ആവശ്യപ്പെട്ടു.
വാതുവെപ്പിനെ നിയന്ത്രിക്കാന്‍ നിയമമന്ത്രാലയം കരട് ബില്ലിന് രൂപം നല്‍കിയിരുന്നു. ഈ ബില്ല് പരിഗണിക്കവെയാണ് കായിക മന്ത്രാലയം വാതുവെപ്പിനെ കുറിച്ചുള്ള മന്ത്രാലയത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
അതേ സമയം വാതുവെപ്പ് കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ ജയില്‍ശിക്ഷ നല്‍കുന്നതിനുള്ള ശുപാര്‍ശയാണ് നിയമമന്ത്രാലയം മുന്നോട്ടുവെയ്ക്കുന്നത്.