പി.എന്‍. സുരേഷ് എന്‍എസ്എസ് ബോര്‍ഡില്‍നിന്ന് രാജിവച്ചു

Posted on: May 29, 2013 10:20 am | Last updated: May 29, 2013 at 12:25 pm
SHARE

പത്തനംതിട്ട: എന്‍എസ്എസ് ഡയറകടറേറ്റ് ബോര്‍ഡ് അംഗത്വത്തില്‍നിന്ന് പി.എന്‍. സുരേഷ് രാജിവച്ചു. ആറന്‍മുള വാസ്തുവിദ്യാ ഗുരുകുലം എക്‌സിക്യൂട്ടീവ് ഡയറക്്ടറാണ് അദ്ദേഹം. കലാമണ്ഡലം വൈസ് ചാന്‍സലറായിരുന്നു. എന്‍എസ്എസിന്റെ ഭാരവാഹിത്വമുള്ളവര്‍ സര്‍ക്കാര്‍ നല്‍കിയ പദവിയോ എന്‍എസ്എസ് ഭാരവാഹിത്വമോ ഉപേക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടിരുന്നു.