വാതുവെപ്പ്: ഹര്‍ഭജന്‍സിംഗിനെ ചോദ്യം ചെയ്‌തേക്കും

Posted on: May 29, 2013 11:13 am | Last updated: May 29, 2013 at 1:13 pm
SHARE

harbajanമുംബൈ: ഐ.പി.എല്‍ . വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് ഹര്‍ഭജന്‍സിങിനെയും ചെന്നൈ സൂപ്പര്‍ കിംഗ്സിലെ മൂന്ന് കളിക്കാരെയും മുംബൈ ക്രൈംബ്രാഞ്ച് ചോദ്യംചെയ്‌തേക്കും.

ഗുരുനാഥ് മെയ്യപ്പനുമായി ഇവര്‍ക്ക് അടുത്ത ബന്ധമുള്ളതിനാല്‍ ഒത്തുകളിക്കുന്നതിന് ഇവരെ സ്വാധീനിച്ചേക്കാമെന്ന സാധ്യത കണക്കിലെടുത്താണിത്. കളിക്കാര്‍ക്കും വാതുവെയ്പുകാര്‍ക്കും ഇടയിലെ മുഖ്യകണ്ണിയെന്നതുകരുതുന്ന ചൈന്നൈയിലെ ഹോട്ടല്‍ വ്യവസായി വിക്രം അഗര്‍വാളിനോട് ചോദ്യംചെയ്യുന്നതിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.