Connect with us

National

മെയ്യപ്പന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ പിടിയിലായ ചെന്നൈ സൂപ്പര്‍ കിംഗ്സ് സി.ഇ.ഒ ഗുരുനാഥ് മെയ്യപ്പന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മെയ്യപ്പന്റെ കസ്റ്റഡി കാലാവധി നീട്ടി നല്‍കാന്‍ മുംബൈ പൊലീസ് കോടതിയോട് ആവശ്യപ്പെടും. അഞ്ച് ദിവസം കൂടി കസ്റ്റഡി നീട്ടി നല്‍കാനായിരിക്കും പൊലീസ് ആവശ്യപ്പെടുക. കഴിഞ്ഞയാഴ്ച്ചയാണ് ബി.സി.സി.ഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ അറസ്റ്റിലായത്.

Latest