ഇറാഖില്‍ സ്‌ഫോടന പരമ്പര: മരണം 68 ആയി

Posted on: May 29, 2013 6:00 am | Last updated: May 29, 2013 at 10:22 am
SHARE

ബഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 68 ആയി. ഇരുനൂറോളം പേര്‍ക്ക് പരുക്കേറ്റു. മരണ സംഖ്യ വര്‍ധിക്കാനിടയുണ്ട്. ആഴ്ചകളോളമായി രാജ്യത്ത് നടക്കുന്ന വംശീയ കലാപത്തിന്റെ തുടര്‍ച്ചയായണ് തിങ്കളാഴ്ച ബഗ്ദാദ് നഗരത്തെ 11 ഇടങ്ങളിലാണ് സ്‌ഫോടനങ്ങളുണ്ടായത്. ഇറാഖിലെ ഭൂരിപക്ഷ വിഭാഗമായ ശിയാക്കളും ന്യൂനപക്ഷമായ സുന്നികളും തമ്മിലുണ്ടായ സ്‌ഫോടനങ്ങളില്‍ ഈ മാസം മാത്രം 350 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യു എന്‍ കണക്ക്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here