Connect with us

International

സിറിയന്‍ പ്രതിപക്ഷ ഭിന്നത വിമതരിലേക്കും

Published

|

Last Updated

ദമസ്‌കസ്/പാരീസ്: സിറിയന്‍ പ്രതിസന്ധിക്ക് പരിഹരിക്കാന്‍ റഷ്യയും അമേരിക്കയും മുന്‍കൈയെടുത്ത് നടത്തുന്ന അന്താരാഷ്ട്ര സമാധാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സിറിയന്‍ പ്രതിപക്ഷ പാര്‍ട്ടികളിലുണ്ടായ ഭിന്നത കൂടുതല്‍ വെളിപ്പെടുന്നതായി റിപ്പോര്‍ട്ട്. സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെതിരെ പ്രക്ഷോഭം നടത്തുന്ന വിമതര്‍ക്കിടയിലും കടുത്ത ഭിന്നത നിഴലിക്കുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയാണെങ്കില്‍ വിമതപക്ഷം നിരവധി ചേരിയായിട്ടാണ് പ്രക്ഷോഭം നടത്തുന്നതെന്നും പലയിടത്തും വിമത സൈന്യം പരസ്പരം ഏറ്റുമുട്ടല്‍ നടത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബശര്‍ അല്‍ അസദിനെതിരെ ആദ്യമായി പ്രക്ഷോഭം സംഘടിപ്പിച്ച അഹ്‌റാര്‍ അശ്ശാം സഖ്യവും ഫ്രീ സിറിയന്‍ ആര്‍മിയുമാണ് പരസ്പരം ഏറ്റുമുട്ടുന്നത്. അശ്ശാം സഖ്യത്തിന്റെ ഇസ്‌ലാമിക രാഷ്ട്ര രൂപവത്കരണം എന്ന ആശയത്തെ മറ്റൊരു പ്രധാന വിമത സംഘമായ അന്നുസ്‌റയും അനുകൂലിക്കുന്നുണ്ട്. അതേസമയം, അന്താരാഷ്ട്ര സമാധാന സമ്മേളനത്തില്‍ പ്രതിപക്ഷത്തെയും വിമതരെയും പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവും തമ്മില്‍ ചര്‍ച്ച ചെയ്തു.