ഇറാഖില്‍ ചാവേര്‍ ആക്രമണം: 27 പേര്‍ മരിച്ചു

Posted on: May 29, 2013 9:17 am | Last updated: May 29, 2013 at 9:36 am
SHARE

Iraq_violence_May28_295ബാഗ്ദാദ് : ഉത്തരഇറാഖിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തിലും ആക്രമണങ്ങളിലും 27 പേര്‍ കൊല്ലപ്പെട്ടു. ഇറാഖ് സര്‍ക്കാര്‍ ആഭ്യന്തരസുരക്ഷയെക്കുറിച്ച് ചര്‍ച്ച നടത്തിയ ദിവസം തന്നെയാണ് 27 പേര്‍ മരിച്ചത്.

ഇറാഖില്‍ ഈ മാസം ഇതേവരെ 530 പേര്‍ കൊല്ലപ്പെടുകയും 1,300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 44 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

മൗസൂളിലുണ്ടായ ആക്രമണത്തില്‍ മൂന്നു സുരക്ഷാസൈനികരും ബാഗ്ദാദില്‍ കാര്‍ബോംബ് സഫോടനത്തില്‍ ഏഴ് പേരുമാണ് മരിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here