Connect with us

Kozhikode

പ്രവാസികള്‍ കേരളത്തിന് നല്‍കിയ സംഭാവനകള്‍ മഹത്തരം: കെ എം മാണി

Published

|

Last Updated

കോഴിക്കോട്: പ്രവാസികള്‍ കേരളത്തിന് നല്‍കിയ സംഭാവനകള്‍ മഹത്തരമാണെന്ന് ധനമന്ത്രി കെ എം മാണി. ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ ഗ്ലോബല്‍ മലയാളി മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികളെ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാറിനുള്ളതിനാലാണ് വിവിധ ക്ഷേമപദ്ധതികള്‍ ഇവര്‍ക്കായി നടപ്പാക്കുന്നത്. വിദേശത്ത് നിന്ന് തിരിച്ചുവരുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതും വ്യവസായം തുടങ്ങാന്‍ 20 ശതമാനം സബ്‌സിഡി നിരക്കില്‍ വായ്പ അനുവദിച്ചതും ഇതിന്റെ ഭാഗമാണെന്ന് മാണി പറഞ്ഞു.
എം വി കുഞ്ഞാമു അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ജംസര്‍വ് അവാര്‍ഡ് ജേതാവ് സി ടി അഹമ്മദലിക്കും ജനസേവന പുരസ്‌കാര ജേതാവ് ജോണ്‍ പൂതക്കുഴിക്കും മന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പ്രവാസി പുനരധിവാസ പദ്ധതി കെ ആര്‍ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, യഹ്‌യ തളങ്കര, ടി ഇ അബ്ദുല്ല, എം എ റസാഖ്, ആറ്റക്കോയ പള്ളിക്കണ്ടി പ്രസംഗിച്ചു.
ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കുക വഴി സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കാന്‍ കഴിയുമെന്ന് കെ എം മാണി പറഞ്ഞു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ പാലസില്‍ നടന്ന വ്യവസായ സംരംഭക സംഗമവും ഇന്‍ട്രസ്റ്റ് സബ്‌വെന്‍ഷന്‍ പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് അലോക് കുമാര്‍ സാബൂ, കെ എസ് എസ് ഐ എ പ്രസിഡന്റ് എം എ അബ്ദുറഹ്മാന്‍, കെ എഫ് സി ജനറല്‍ മാനേജര്‍ പ്രേംനാഥ്, കെ എഫ് സി ചെയര്‍മാന്‍ പി ജോയ് ഉമ്മന്‍, ഉത്തര മേഖലാ മാനേജര്‍ കെ കെ മോഹനന്‍ സംസാരിച്ചു.

 

Latest