എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് നാളെ ഖാദിസിയ്യയില്‍

Posted on: May 29, 2013 1:37 am | Last updated: May 29, 2013 at 1:37 am
SHARE

കോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘം ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ്-വിചാരം 2013 നാളെ ഫറോക്ക് ചുങ്കം ഖാദിസിയ്യയില്‍ നടക്കും. സംഘടനാ സ്‌കൂളിന്റെ ഭാഗമായി നടക്കുന്ന ക്യാമ്പില്‍ പഠനം, പരിശീലനം, വിചിന്തനം എന്നീ സെഷനുകള്‍ക്ക് പുറമെ സംഘടനയുടെ നയസമീപനം, കര്‍മപദ്ധതികള്‍ എന്നിവ ചര്‍ച്ച ചെയ്യും. രാവിലെ പത്ത് മുതല്‍ വൈകീട്ട് ആറ് വരെ നടക്കുന്ന ക്യാമ്പ് എസ് വൈ എസ് സുപ്രീം കൗണ്‍സില്‍ അംഗം എ പി അബ്ദുല്‍ കരീം ഹാജി പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി അധ്യക്ഷത വഹിക്കും. കോടമ്പുഴ ബാവ മുസ്‌ലിയാര്‍, എസ് വൈ എസ് സുപ്രീം കൗണ്‍സില്‍ അംഗം വി എം കോയ മാസ്റ്റര്‍, എസ് വൈ എസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മജീദ് കക്കാട്, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, മുസ്തഫ പി എറയ്ക്കല്‍, സി എച്ച് റഹ്മത്തുല്ല സഖാഫി, നസീര്‍ മേലടി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here