മാവോയിസ്റ്റ് ആക്രമണം: ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

Posted on: May 28, 2013 10:41 pm | Last updated: May 28, 2013 at 10:41 pm
SHARE

റായ്പൂര്‍: മാവോയിസ്റ്റ് ആക്രമണത്തില്‍ പി സി സി അദ്ധ്യക്ഷനടക്കം ഉന്നത കോണ്‍ഗ്രസ്സ് നേതാക്കള്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ ബസ്താര്‍ എസ് പി മയാങ്ക് ശ്രീവാസ്തവയെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. ബസ്താര്‍ റെയ്ഞ്ച് ഐ ജി ഹിമാന്‍ഷു ഗുപ്തയെ സ്ഥലം മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചു.

അജയ് യാദവിനെ പുതിയ ബസ്താര്‍ എസ് പിയായും അരുണ്‍ ഡിയോ ഗൗതമിനെ പുതിയ ഐ ജിയായും നിയമിച്ചതായി പബ്ലിക് റിലേഷന്‍സ് സെക്രട്ടറി അമന്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ നയിച്ച ജാഥക്ക് സുരക്ഷയൊരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടതായി ആക്ഷേപമുയര്‍ന്നതാണ് പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here